Wednesday, April 8, 2009

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും ഒരുപാടു വഴികള്‍!!!




ഒടുക്കം എന്താണ് ഒരിക്കലും ഒടുങ്ങി തീരാത്തത്...
ആര്‍ക്കൊക്കെ എവിടെ ഒക്കെ
ഒടുങ്ങി അഥവാ ഒതുങ്ങി തീരാന്‍ പറ്റും..
ഒന്നും അറിയാത്തവന് ഒരിക്കലും
ഒടുക്കത്തിനു മുന്‍പേ നീന്താന്‍ പറ്റില്ല..

ഒഴുക്കും ഒടുക്കവും..
രണ്ടും എവിടെയൊക്കെയോ കൂടി മുട്ടുന്നു..
ആ കൂട്ടി മുട്ടലില്‍ നിന്നും വീണ്ടും
ഒരു വഴി പിളര്‍ച്ച അഥവാ പിഴച്ച...

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും
ഒരുപാടു വഴികള്‍.
പെരുവഴിയില്‍ ഇറങ്ങി പേരു പോലും
പറയണ്ടാത്ത ഒരുപാടു വഴികള്‍..
ആ വഴികള്‍ക്കും ഒടുക്കം
ഏതോ ഒരു ഒഴുക്കില്‍ മിഴി മലച്ച്...

Thursday, April 2, 2009



ചുട്ടു പൊള്ളുന്ന ഈ വേനലില്‍ ഞാന്‍ കാത്തിരിക്കുന്നത്‌ നല്ലൊരു മഴയെ ആണ്. പണ്ട് നമ്മള്‍ ഒരുമിച്ചു നനയാന്‍ ആശിച്ച ഒരിക്കലും പെയ്യാഞ്ഞ ആ മഴ. നിനക്കോര്‍മ കാണില്ല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പോലെ ഒരു വേനല്‍ക്കാലത്ത് നീയും ഞാനും ഒരുമിച്ചുണ്ടായ ഒരു ദിവസം... അന്ന് നമ്മള്‍ പറഞ്ഞത് മുഴുവനും മഴയെ പറ്റി ആയിരുന്നു... ഇപ്പോള്‍ ഈ അഗ്നി പൂക്കുന്ന പകലുകള്‍ എനിക്ക് മുന്നില്‍ തുറന്നിടുന്നതും നമ്മുടെ ജീവിതമാണ്‌... ആര്‍ക്കൊക്കെയോ വേണ്ടി ആദി തീര്‍ക്കുന്ന നമ്മുടെ ജീവിതം... പറയാമായിരുന്നില്ലേ നിനക്കന്നു ഒരു തവണ എങ്കിലും നിനക്കെന്നെ കൂടാതെ ജീവിക്കാന്‍ കഴിയില്ല എന്ന്...


എനിക്കറിയാം ഇപ്പോള്‍ പോലും നീ എന്നെ പ്രണയിക്കുന്നു എന്ന്... അടുക്കാനും അകലാനും കഴിയ്യാതെ ഒരു അവസ്ഥയെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ? അതാണ് ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ... എന്തിനു വേണ്ടി ആയിരുന്നു നമ്മള്‍ ഒരുപാടു മൗനം നമുക്കിടയില്‍ നിറച്ചു വെച്ചത്.... എന്നെങ്കിലും ഒരുപാട് സംസാരിക്കും എന്ന് വിചാരിച്ചത് കൊണ്ടാണോ?


വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴ പെയ്യുംമായിരിക്കും... അതില്‍ നമ്മുടെ പ്രണയം ഒലിച്ചു പോയതിന്‍റെ പാടുകള്‍ ഉണ്ടാവും..


സ്നേഹം


ഗൌരി