ഓന്തുകളെ പറ്റി എന്നോ
പറഞ്ഞത് നീയായിരുന്നു.
പഴുത്തില വീണു കിടക്കുന്ന
മരത്തിന്റെ മുകളിലെ
ഓന്തിനെ നീയെനിക്ക്
കാണിച്ചു തന്നു.
അന്ന് നമ്മള്‍ ഒരുപാടു
കഥകള്‍ പറഞ്ഞിരുന്നു.
കാണുമ്പോഴേ ഓടി ഒളിച്ചില്ലെങ്കില്
അത് ചോര കുടിക്കുമത്രേ.
അങ്ങനെ ഓന്തിനെ കണ്ടാല്
ഞാന്‍ ഒളിച്ചു തുടങ്ങി,
നിന്റെ പിന്നിലേയ്ക്ക്..
നീയെപ്പോഴാണ് ഓന്തായി
നിറം മാറി തുടങ്ങിയത്,
ചോര കുടിക്കാനും...?
എപ്പോഴും നീ നിറം മാറിയതല്ലേ
എന്റെ നിറം കളഞ്ഞു പോയത്..!!