
ഭൂമിശാസ്ത്രത്തിന്റെ അറുബോറന്‍
തിയറികള്‍ക്കുമപ്പുറം
ഭൂപടങ്ങളെ ഞാന്‍ പ്രണയിച്ചു.
നരച്ചു കീറാത്ത, ചുളിവ് വീഴാത്ത
ഒരു ഭൂപടം അന്നൊക്കെ
എന്റെ കിടയ്ക്കക്കടിയില്‍ ഉണ്ടായിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴോ ഞാനാ
ഭൂപടത്തിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.
അന്നത്തെ ഒറ്റയാവലിന്റെ സഞ്ചാരിയ്ക്ക്
വഴിയില്‍ ഒരു കൂട്ടുകാരനും...
ഞാനൊരു ഭൂപടവും നീയൊരു
സഞ്ചാരിയുമായി മാറി തുടങ്ങി...
അതുവരെ കാണാത്ത വഴികളെ
നമ്മള് മഷിയിട്ടു കണ്ടെത്തി.
എന്നെ കണ്ടെത്തി നീ
കൊളംബസ്സും ഗാമയുമായി...
ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
ഞാന്‍ .....