Wednesday, September 2, 2009

ലോസ്റ്റ്‌ വേള്‍ഡ് അഥവാ കളഞ്ഞു പോയ ലോകം....!!




ഭൂമിശാസ്ത്രത്തിന്റെ അറുബോറന്‍
തിയറികള്‍ക്കുമപ്പുറം
ഭൂപടങ്ങളെ ഞാന്‍ പ്രണയിച്ചു.
നരച്ചു കീറാത്ത, ചുളിവ് വീഴാത്ത
ഒരു ഭൂപടം അന്നൊക്കെ
എന്‍റെ കിടയ്ക്കക്കടിയില്‍ ഉണ്ടായിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴോ ഞാനാ
ഭൂപടത്തിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.
അന്നത്തെ ഒറ്റയാവലിന്‍റെ സഞ്ചാരിയ്ക്ക്
വഴിയില്‍ ഒരു കൂട്ടുകാരനും...
ഞാനൊരു ഭൂപടവും നീയൊരു
സഞ്ചാരിയുമായി മാറി തുടങ്ങി...
അതുവരെ കാണാത്ത വഴികളെ
നമ്മള്‍ മഷിയിട്ടു കണ്ടെത്തി.
എന്നെ കണ്ടെത്തി നീ
കൊളംബസ്സും ഗാമയുമായി...
ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
ഞാന്‍ .....

29 comments:

  1. സുന്ദരമായിരിക്കുന്നു സോദരീ. ലളിതമെങ്കിലും മടുപ്പിക്കാത്ത വാക്കുകളും വരികളും
    :)

    ReplyDelete
  2. ശക്തമായ രചന
    വാക്കുകള്‍ കവിതയാകുന്നു

    ReplyDelete
  3. ലളിതമായി അവതരിപ്പിച്ചു ;-)

    ReplyDelete
  4. ഭൂപടങ്ങളെ പ്രണയിച്ചവളെ ..
    രാജ്യങ്ങളുടെ അതിരുകള്‍
    ഭാഷയും, സംസ്കാരവും , ചര്‍മ്മത്തിന്റെ വര്‍ണ്ണവും,
    മതവും അളവുകോലാക്കി നിന്നെ തടഞ്ഞേക്കാം ..
    അതിനാല്‍ സ്വപ്നത്തിലൂടെ മാത്രമുള്ള
    ഭൂപട സഞ്ചാരം ആയിരിക്കും നന്ന് ..

    ReplyDelete
  5. നീ
    കൊളംബസ്സും ഗാമയുമായി...
    ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
    ഞാന്‍ .....

    നല്ല വേദന.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഞാനിവിടെ വന്നു, കവിത വായിച്ചു......
    കവിത വായിച്ചു, ഇഷ്ടപെടുവാണോ, അല്ലെങ്കില്‍ വായിച്ച് രസം തോന്നിയില്ല എന്നു പറയാനെ എനിക്കറിയൂ.
    അല്ലാതെ, അതിലെ ജീവിതത്തെ കാണാനോ, വരികളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം കാണാനോ ഉള്ള അവഗാഹം എനിക്കില്ല.

    എന്തായിരുന്നാലും, ഒരു കവിഹൃദയം നന്മയുള്ളതാവാം, ആ നന്മ എന്നും ഉള്ളില്‍ നില്‍ക്കട്ടെ.

    സ്നേഹത്തോടെ

    ReplyDelete
  8. അങ്ങട് പൊട്ട്ണില്ലാ...
    ചുറ്റിക വേണ്ടിവരും!

    കുറച്ചൊക്കെ മനസ്സിലായി...
    മനസ്സിലായിടത്തോളം ഉഷാറായി.
    ഒന്നുകൂടി നോക്കട്ടെ

    ReplyDelete
  9. നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
  10. മനോഹരമായ വരികളിലുടെ ശക്തമായ ഒരു ആശയം പറഞ്ഞു വന്നപ്പോള്‍ സുന്ദരമായ ഒരു കവിതയായി അത്.....
    ആശംസകള്‍......

    നീ
    കൊളംബസ്സും ഗാമയുമായി...
    ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
    ഞാന്‍ .....

    ReplyDelete
  11. ഹ ഹ ഹ...
    ഞാന്‍ ഇവിടെയും എത്തി.....എന്റെടുതെക്കും ഒന്ന് വരില്ലേ ലെ...?

    ReplyDelete
  12. Aa rajyathile prajakalum..>!

    Manoharam, Ashamsakal..!!!

    ReplyDelete
  13. nannayirikkunnu... eniyum ezhuthuka

    ReplyDelete
  14. കൊള്ളാലോ നന്നായിട്ടുണ്ട്

    ReplyDelete
  15. നരച്ചു കീറാത്ത, ചുളിവ് വീഴാത്ത
    ഒരു ഭൂപടം അന്നൊക്കെ
    എന്‍റെ കിടയ്ക്കക്കടിയില്‍ ഉണ്ടായിരുന്നു
    സ്വപ്നങ്ങളില്‍ എപ്പോഴോ ഞാനാ
    ഭൂപടത്തിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.

    ആശംസകള്‍......

    ReplyDelete
  16. “എന്നെ കണ്ടെത്തി നീ
    കൊളംബസ്സും ഗാമയുമായി...
    ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
    ഞാന്‍ .....“

    യാദാര്‍ത്ഥ്യവും സ്വപ്നവും ചേര്‍ത്ത ശക്തമായ കവിത, മനോഹരവും. ആശംസകള്‍

    ReplyDelete
  17. എന്നെ കണ്ടെത്തി നീ
    കൊളംബസ്സും ഗാമയുമായി...
    ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
    ഞാന്‍ .....മികച്ച സ്ത്രീപക്ഷ ചിന്ത, കടുപ്പമുള്ള വരികള്‍, നല്ല കാവ്യബോധം!

    ReplyDelete
  18. ഗൌരിക്ക്
    ===============

    ഭൂപടത്തിന്‍റെ നിറം
    --------------

    ഞാന്‍

    ഒരു രാജ്യസ്നേഹി
    തിരുത്തിന്‍റെ പ്രഭവമാകാന്‍
    നോമ്പ് നോറ്റിരിക്കുന്നവന്‍
    ആത്മാവില്‍ അഗ്നിയുണ്ടെങ്കിലും
    അന്ത്യം വരെയും പുകയുന്ന കൊള്ളിയായി ഇങ്ങനെ...

    നീ

    ഒരില പോലെ നീ
    പതിയെ ഒരറ്റം മഞ്ഞയായി
    പിന്നെ കാവിയായി
    ഒടുവില്‍ പൊഴിയാറായോ എന്തോ?

    അന്ന് നിന്‍റെ നിറം

    അന്ന് നിനക്കൊരു നിറമുണ്ടായിരുന്നു
    അകന്നു പോയതിനെ ചേര്‍ത്തു വെച്ചവരുടെ
    അണഞ്ഞു പോയതിനെ കൊളുത്തി വെച്ചവരുടെ
    പിതൃ ഘാതകര്‍ക്ക് പിണ്ഡം വെച്ചവരുടെ
    അഥവാ മനുഷ്യരുടെ

    ഇന്നു നിറങ്ങളുടെ നീ

    ഇന്നു പല നിറങ്ങളാല്‍ നീ ഉണ്ടായിരിക്കുന്നു
    നീല രാശിയില്‍ കറുത്ത പൊട്ടു പോലെ ചിലത്
    കടലിന്‍റെ വഴിയെ കഴുകന്‍റെ ചിറകില്‍ ചിലര്‍
    ഇരുള്‍ പൂക്കുന്ന വഴിയില്‍ കുഞ്ഞിന്‍റെ രോദനം
    കനല്‍ കൊയ്യുന്ന തലയില്‍ ഉന്നം പിഴക്കാത്ത ഒച്ചകള്‍
    പകുത്തെടുക്കാന്‍ പകിട കളിക്കുന്നവര്‍
    അലിഞ്ഞു ചേര്‍ന്നതിനെ സ്വേദനം ചെയ്തു ഒറ്റയാക്കുന്നവര്‍
    അമ്മേ....
    നിന്നെയൊന്നു മാറ്റി വരച്ചിട്ടു തന്നെ ബാക്കി കാര്യം !
    (ഒരു പഥികന്‍റെ സ്വപ്നം .... വെറുതെ..... )

    ReplyDelete