
ബൊമ്മക്കൊലു
അന്ധ...
തിമിരത്തിരയ്ക്കുള്ളില്‍ പെടുമ്പോള്‍
കാഴ്ചകള്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്നു
നിറങ്ങളെല്ലാം ധ്രിഷ്ടിപധങ്ങളില്‍ എത്തുന്നതിനു
മുന്‍പേ ഊറ്റിയെടുക്കപെടുന്നു.
ബധിര...
വിളികളുടെ വിളിപ്പാടകലെ നിന്നും
ചെവികള്‍ കൈവീശി യാത്ര പറഞ്ഞിറങ്ങുന്നു.
ശബ്ദങ്ങളുടെ വേലിയേറ്റത്തിനായി കാത്തു
നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പുന്നുമില്ല.
ഊമ...
സംസാരിക്കാന്‍ എടുക്കുന്ന വാക്കുകള്‍ എല്ലാം
ശബ്ദം ആവുന്നതിനു മുന്‍പേ ഒളിച്ചോടുന്നു .
പുസ്തകങ്ങളിലെ അക്ഷരകുഞ്ഞുങ്ങള്‍
സംഭാഷങ്ങള്‍ക്ക് മുന്‍പേ കൊല്ലപ്പെടുന്നു.
ഞാന്‍....
കാഴ്ചയുടെ,കേള്‍വിയുടെ,സംഭാഷങ്ങളുടെ
ലോകത്തില്‍ ഞാന്‍ ഞാനല്ലതാവുന്നു.
ഒരു ബൊമ്മക്കൊലുവിന്ടെ നടുവിലുള്ള
ജീവനുള്ളതും ഇല്ലാത്തതുമായ ബൊമ്മ .
മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
ReplyDeletehttp://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ് ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
Bommakkolu manOharam. AashamsakaL
ReplyDeleteഎന്തിനാ ഒരു വിഷാദം?
ReplyDelete