മഴമണം ഒരു തിരിച്ചു വരവാണ് .... അല്ലെങ്കില്‍ ഒരു തിരിച്ചു പോക്കാണ്...എവിടെയൊക്കെയോ ഞാനും ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവ് നിരത്തല്‍...
Wednesday, July 22, 2009
സാറ്റ്
കുട്ടിക്കാലത്ത് ഞങ്ങള്‍ ഒളിച്ചുകളിക്കുമായിരുന്നു. അന്ന് ആരും കാണാത്ത ഒളിയിടങ്ങളില്‍ നിന്നും എല്ലാരും എന്നെ കണ്ടു പിടിച്ചു സാറ്റ് പറഞ്ഞു പുതിയ ഒളിയിടങ്ങള്‍ തേടി ഞാന്‍ ഒരുപാടു നടന്നു.. കൂടെ ഒളിക്കാന്‍ വരുന്നവരും പിന്നീട് സാറ്റ് പറയും എന്ന് മനസിലാക്കാന്‍ വൈകിപ്പോയിരുന്നു. അതിനു ശേഷം ഞാനൊരിക്കലും എന്നെ ആരെയും കാണിക്കാതെയുമായി
പിന്നെ ഒളിക്കാന്‍ ഇഷ്ടമില്ലാതെ ഞാന്‍ വളര്‍ന്നു.. അതു കൊണ്ടാവും ആരും എന്നെ കാണാതെ പോയതും.
ഇനി ഒരിക്കലെങ്കിലും ഒന്നൊളിച്ചു പോവണം... ഒരു സാറ്റ് വിളി കേള്‍ക്കണം...
oLichirikkunnavare pidikkaan nEramilla, aarkkum........
ReplyDeletenallathu varatte...
saat
ReplyDeleteസത്യം, നല്ല ഒരു വിഷയം, എനിക്കും ഏറ്റവും ഇഷ്ടമുള്ള ഒരു കളി ആയിരുന്നു സാറ്റ് കളി.
ReplyDeleteപിന്നെ ഒളിക്കാന്‍
ഇഷ്ടമില്ലാതെ ഞാന്‍ വളര്‍ന്നു..
അതു കൊണ്ടാവും
ആരും എന്നെ കാണാതെ പോയതും. (നല്ല വരികള്‍, ആശംസകള്‍)
അപ്പോള്‍ ഞാനും ഒളിക്കാന്‍ പോവുക, ആരാ എണ്ണുക
പുതിയ ഒളിയിടങ്ങള്‍ തേടി
ReplyDeleteഞാന്‍ ഒരുപാടു നടന്നു., ഇന്നും നടക്കുന്നു!
പോസ്റ്റ് മനോഹരം!
ഒളിച്ചാലും കണ്ടുപിടിക്കും
ReplyDeleteഒളിച്ച്ല്ലങ്കിലും കണ്ടു പിടിക്കും
നീ ഒളിക്കാതെ ഒളിച്ചാലോ
അവന്‍ കാണാതെ കണ്ടുപിടിക്കും
പിന്നെ വിഷയവും അവതരണവും നന്നായിരുക്കുന്നു കുട്ടീ.
പഴയ കാലത്തേക്കു പോകാന്‍ ഒരു കൊതി അല്ലേ?
ReplyDeletenannayittunde anju!
ReplyDeleteഎനിക്ക് എന്‍റെ ബാല്യ കാലം ഒര്മപ്പെടുത്തിയ ഗൌരിക്ക് നന്ദി.
ReplyDelete"Hide n Seek" and "final exit"
ReplyDeleteഗാലിബ് എഴുതിയിട്ടുണ്ട്, ഒരു തുള്ളിയില്‍ സമുദ്രത്തെ സമഗ്രമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, ആ കണ്ണുകള്‍ കുട്ടികളുടെ കളിപ്പാട്ടമാണ്...
ReplyDelete