
സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാന്‍
വേണ്ടി തന്നെ തന്നെ വിറ്റ ഒരമ്മ ...
ഭര്‍ത്താവിന്റെ ജീവനു വേണ്ടി
ഡോക്ടറുടെ കൂടെ പോയ ഭാര്യ..
മരുന്നിനു കാശില്ലാതെ
അച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന് ...
സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തവെ
അവരുടെ കരച്ചില് കേള്‍ക്കാതിരിക്കാന്‍
റേഡിയോ ഉറക്കെ തുറന്നു വെച്ച മറ്റൊരമ്മ ...
ഒരുമിച്ചു കളിച്ചു ചിരിച്ചു
ഒരേ ആദര്‍ശങ്ങള്‍ പങ്കു വെച്ച
സുഹൃത്തിന്റെ കളികള്‍ തീരാത്ത
മലച്ച കണ്ണ് ...
നാടകത്തില്‍ ജീവിച്ച മറ്റൊരു കൂടുകാരന്റെ
വിധിയുടെ അവസാനത്തെ നാടകം...
അമ്മേ..
ഇനി എന്താവും എന്നെയും
കാത്തിരിക്കുന്നത്?
( പ്രിയപ്പെട്ട ജോയല്‍ , അരുണ്‍ നിങ്ങള്‍ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ..)
ജോയലും അരുണും എന്റെ കൂടുകാര് ആയിരുന്നു.. 2006 february യില്‍ heart attack വന്നു ഞങ്ങളെ വിട്ടു പോയി... 2007 september ഇല് കൊച്ചിയില്‍ വെച്ച് ഒരു ബൈക്ക് അപകടത്തില്‍ അരുണും പോയി. രണ്ടു പേരും കാലിക്കറ്റ് സര്‍വകലാശാല കലോല്‍സവത്തില്‍ മികച്ച നടന്മാര് ആയി തിരഞ്ഞെടുക്കപെട്ടവര്‍ ആണ് ... എനിക്ക് നഷ്ടമായ എന്റെ പ്രിയപ്പെട്ട കൂടുകാര്...
പിന്നെ കോഴിക്കോട് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലിലെ സെല്ലില്‍ നിന്നും എന്നെ നോക്കി പലപ്പോഴും കരഞ്ഞ വസന്ത കുമാരി എന്ന നിര്ഭാഗ്യവതിയായ അമ്മ... മനസിന്റെ പിടി വിട്ട ഏതോ നിമിഷങ്ങളില്‍ അവര്‍ തന്നെ കൊന്ന സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്തു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വയം പീഡിപ്പിക്കുന്ന അവര്‍ ഒരുപാടു രാത്രികളില്‍ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്...
ഇങ്ങനെ ഒരുപാട് ആശുപത്രി യാത്രകള്‍ എനിക്ക് സമ്മാനിച്ച പല ഓര്‍മകളാണ് ഈ കവിത ...
ഇതിന്റെയൊക്കെ പേരാണ് ജീവിതം...
ReplyDeleteഇതാണരങ്ങ് ആടിത്തീര്‍ക്കുക!!!!
ReplyDeletee nalla manassinu nandi
ReplyDeleteനല്ല വരികള്‍...
ReplyDeleteനല്ലത് വരട്ടെ...
അതെ തീവ്രമായ വികാരങ്ങള്‍ തന്നെയാണ് ഈ കവിത പങ്കുവെക്കുന്നത്.ഇത് വായിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നനയുന്നു.
ReplyDeleteഓരോ കാഴ്ചയും,ഓരോ വിളിയും നമുക്കായി ദുരന്തങ്ങള്‍ കാത്തുവയ്ക്കുകയാണു്, ഗൗരീ. നിസ്സഹായങ്ങളാകുന്ന ഈ വരികളിലൂടെയെങ്കിലും ഇവയുടെ ഓര്‍മ്മകള്‍ക്കു് നമുക്ക് തിലോദകം ചാര്‍ത്താം.
ReplyDeleteThis comment has been removed by the author.
ReplyDeleteജീവിതത്തില്‍ വേദനകള്‍ സമ്മാനിച്ച് കടന്നുപോകുന്ന ഇത്തരം തീരാദു:ഖങ്ങളുടെ ബാണ്ഡങ്ങള്‍ പേറാത്തവര്‍ നമ്മളില്‍ എത്ര പേരുണ്ടാകും?! ദൈവവിധിയില്‍ വിശ്വസിക്കുക.
ReplyDeleteമരുന്നിനു കാശില്ലാതെ
ReplyDeleteഅച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന് ...
എന്നെക്കുറിചെഴുതിയതിനു നന്ദി സഹോദരീ....
This comment has been removed by the author.
ReplyDeleteനല്ല വരികൾ ..നന്നായി എഴുതി .
ReplyDelete