
മൂന്നാം വയസ്സുകാരിയുടെ
ഓര്‍മകളെ കട്ടോണ്ടു പോയത്
ഐതിഹ്യമാലയിലെ
കായംകുളം കൊച്ചുണ്ണി...
നാലാം വയസ്സിന്റെ നട്ടപ്രാന്തില്‍
ഇതിലേതാണ് കള്ളനെന്ന ചോദ്യത്തോടൊപ്പം
പോലീസു ജീപ്പിലെ കള്ളനു പിന്നാലെ പോയ
മറ്റൊരോര്‍മ....
മോഷണങ്ങളുടെ പേടിക്കഥയ്ക്കൊപ്പം
ഒരുപാടിഷ്ടങ്ങളെ
ലോക്കറില്‍ പൂട്ടിവെച്ച
പതിനഞ്ചാം വയസ്സ്...
ഒളിച്ചു വെച്ച കഥാപുസ്തകം
അവനോടോപ്പമിറങ്ങിപ്പോയത്
പതിനേഴാം വയസ്സില്‍...
ഇല്ലാപ്പുറങ്ങളിലെ
ഇല്ലാക്കഥയേതോ വായിച്ചാവണം
കള്ളിയെന്നു വിളിച്ചവന്
മുറിയിറങ്ങിയകന്നത്...
അടയ്ക്കാത്ത
ഓര്മ വാതിലിനുമപ്പുറത്ത്
കള്ളനും പോലീസും മാറി
പോലീസും കള്ളനും മാറി
കലപില കളിയില്‍
ഒരേഴാം വയസ്സ്...
image courtesy: google
superb...
ReplyDeleteഇല്ലാപ്പുറങ്ങളിലെ
ഇല്ലാക്കഥയേതോ വായിച്ചാവണം
കള്ളിയെന്നു വിളിച്ചവന്
മുറിയിറങ്ങിയകന്നത്
itheduththu njanumirangunnu...:)
മോഷണങ്ങളുടെ പേടിക്കഥയ്ക്കൊപ്പം
ReplyDeleteഒരുപാടിഷ്ടങ്ങളെ
ലോക്കറില്‍ പൂട്ടിവെച്ച
പതിനഞ്ചാം വയസ്സ്..
.........................................
നല്ലൊരാശയം..
ReplyDeleteമറ്റു കവിതകളെ അപേക്ഷിച്ച് ദുര്‍ബലമായ അവതരണമായിത്തോന്നി.
ഇനിയും എഴുതുക..
ലളിതമെങ്കിലും ശക്തമായ ആവിഷ്കാരം...
ReplyDeleteആശംസകള്‍...
ഓര്‍മപ്പുസ്തകം ഒരിക്കലും അടയാറില്ല
ReplyDeleteകവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല.
ReplyDeleteകവിത നന്നായിഷ്ടപ്പെട്ടു. അഭിനന്തനങ്ങള്....
kadhayute peril puthumayundu
ReplyDelete