
ഓന്തുകളെ പറ്റി എന്നോ
പറഞ്ഞത് നീയായിരുന്നു.
പഴുത്തില വീണു കിടക്കുന്ന
മരത്തിന്റെ മുകളിലെ
ഓന്തിനെ നീയെനിക്ക്
കാണിച്ചു തന്നു.
അന്ന് നമ്മള് ഒരുപാടു
കഥകള്‍ പറഞ്ഞിരുന്നു.
കാണുമ്പോഴേ ഓടി ഒളിച്ചില്ലെങ്കില്
അത് ചോര കുടിക്കുമത്രേ.
അങ്ങനെ ഓന്തിനെ കണ്ടാല്‍
ഞാന്‍ ഒളിച്ചു തുടങ്ങി,
നിന്റെ പിന്നിലേയ്ക്ക്..
നീയെപ്പോഴാണ് ഓന്തായി
നിറം മാറി തുടങ്ങിയത്,
ചോര കുടിക്കാനും...?
എപ്പോഴും നീ നിറം മാറിയതല്ലേ
എന്റെ നിറം കളഞ്ഞു പോയത്..!!
മൂര്‍ച്ചയുള്ള ഒരു പെണ്‍കവിത ഇനിയും മൂര്‍ച്ച വരാനുണ്ട് വരികളില്‍. പെങ്ങളെ..... വെടിമരുന്നുപോലെ ആഞ്ഞുപൊട്ടട്ടെ എന്റെ കാപട്യങ്ങളില്‍, ചിരികള്‍ക്കു പിന്നില്‍ ഒളിപ്പിച്ച വിഷപ്പല്ലുകളില്‍.
ReplyDeleteഎഴുത്തു തുടരുക
ശ്രീമതി. ഗൌരി.....
ReplyDeleteനല്ല ശക്തമായ കവിത...........
സ്നേഹത്തിന്റെ കാപട്യങ്ങളില്‍ പെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത്.....
ഭ്രമങ്ങളില്‍ ചെന്ന് ചാടാതിരിക്കുക......
സ്വന്തം നിറങ്ങളെ സംരക്ഷിക്കുക........
ആശംസകള്‍......
നീയെപ്പോഴാണ് ഓന്തായി
ReplyDeleteനിറം മാറി തുടങ്ങിയത്,
ചോര കുടിക്കാനും...?
അത് നന്നായി ഗൌരി
ഗംഭീര ആശയം!
ReplyDeleteവരികളെ അൽപം കൂടി തേച്ചു മിനുക്കാമായിരുന്നു. ആശംസകൾ
wah ishtaayi
ReplyDeleteഎപ്പോഴും നീ നിറം മാറിയതല്ലേ
ReplyDeleteഎന്റെ നിറം കളഞ്ഞു പോയത്..!!
Nalla varikal... Ashamsakal...!!!
ആശംസകള്‍ നേരുന്നു
ReplyDeleteജെ പി
വളരെ നന്നായിട്ടുണ്ട് ഗൌരി
ReplyDeleteഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
please visit
trichurblogclub.blogspot.com
നന്നായിട്ടുണ്ട്
ReplyDeleteethra manoharavum shakthavumaaya varikal.....
ReplyDeleteനിന്റെ പിന്നിലേയ്ക്ക്..
ReplyDeleteനീയെപ്പോഴാണ് ഓന്തായി
നിറം മാറി തുടങ്ങിയത്,
ചോര കുടിക്കാനും...?
kalakki..