ആകാശങ്ങളുടെ ചതുരങ്ങളില്‍ നിന്നും നമുക്ക് വഴി തിരിയാം. വൃത്തങ്ങളുടെ മഷിയില്‍ മുക്കി നമുക്ക് ദിക്കുകള്‍ തേടി പുറപ്പെടാം. ചതുര്ഭുജങ്ങള്‍ക്കിടയില്‍ നിന്നും കടലിനെ സ്വതന്ത്രമാക്കാം. എല്ലാ പുസ്തകങ്ങളിലെയും അവസാനത്തെ പേജ് എനിക്കായി നീക്കി വെക്കപ്പെട്ടതാണ്. അന്യാധീനപ്പെട്ട ഏതോ ഒരു വന്‍കരയില്‍ ഞാനെന്റെ കണ്ണുകളും ഹൃദയവും മറന്നു വെച്ചിട്ടുണ്ട്. അന്നും ഇന്നും ഞാനോര്‍ക്കുന്ന മരങ്ങള്‍, പൂക്കള്‍, സുഹൃത്തുക്കള്‍ എല്ലാം ഇപ്പോളും എന്റെ സ്വന്തം എന്ന് ചിന്തിച്ചു ഞാനെന്റെ മുറിയില്‍ ഉറങ്ങാതെ ഇരിക്കുന്നു. ഒരു മിന്നലിന്റെ ഊര്‍ജരേണുക്കള്‍ പാറി വീണു ഓര്‍മയുടെ കുഴിമാടങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു . വാക്കുകള്‍ ചെക്കേറുന്നിടങ്ങളില്‍ പറയാനുള്ള പലതും ബോധപൂര്‍വ്വം ഞാന്‍ മറക്കാറുണ്ട്. വീണു പോയ വഴിയടയാളങ്ങളില്‍ നിന്നും ഇനിയും പലതും എനിക്ക് പഠിക്കാനുണ്ട്.
സ്നേഹം
ഗൌരി
ഡിഗ്രി കാലത്തിന്റെ ഓര്‍മയ്ക്ക്...
ReplyDeletegood
ReplyDeleteഒരു മിന്നലിന്റെ ഊര്‍ജരേണുക്കള്‍ പാറി വീണു ഓര്‍മയുടെ കുഴിമാടങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു .
ReplyDeleteexcellent
വീണു പോയ വഴിയടയാളങ്ങളില്‍ നിന്നും ഇനിയും പലതും പടിക്കാത്തവരും ഉണ്ട് ..മനോഹരമായിരിക്കുന്നു
ReplyDeleteകമന്റ് ബോക്സില്‍ നിന്നും എത്തിപ്പെട്ടതാണ്!
ReplyDeleteമനോഹരമായ എഴുത്തുകള്‍ കൊണ്ട് പൂരിതമാണല്ലോ ഈ അക്ഷരങ്ങളുടെ ക്യാന്‍വാസ്!
ഇനിയും ഒരുപാട് എഴുതാനാവട്ടെ!
ഒപ്പം "വാക്കി"ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!