Friday, June 26, 2009

പ്രണയക്കുറിപ്പുകള്‍ തുടര്‍ച്ച 2





പറയാതെ നീയെന്നെ അറിഞ്ഞിരുന്നുവെങ്കില്‍, എന്റെ കണ്‍പീലികള്‍ക്കിടയില്‍ ഊറിക്കിടക്കുന്ന സ്വപ്നങ്ങളെ നീയൊന്നു തൊട്ടുവെങ്കില്‍ അത്ര മതിയായിരുന്നു എനിയ്ക്ക്‌. ഞാനൊന്നു മിണ്ടാതെയിരുന്നാല്‍ ഒരു നോട്ടം കൊണ്ട് നീയെന്നെ വാചാലയാക്കുന്ന നിമിഷം. ആ നിന്നെ . അതാണ്‌ എന്നെന്റെ സങ്കല്പം.
വര്‍ണ സങ്കല്പ്പങ്ങളില്ലെങ്കിലും ആകാശത്തിന്റെ നീലിംയിലാണ് നീയെനിക്ക്‌ ചിത്രങ്ങള്‍ വരച്ചു തന്നത്. മുറ്റത്ത്‌ ചിത്രം വരയ്ക്കുന്ന നിലാവിന്റെ കുഞ്ഞുങ്ങളെ ഒരു നിലാവുള്ള രാത്രിയില്‍ നീയാണ് എനിക്ക് കാണിച്ചു തന്നത്.
നിനക്കാണ് ഞാനെന്റെ കവിതകള്‍ കണ്ണുനീരിലെഴുതിയത്. ഉറക്കത്തിന്റെയും ഉറക്കപ്പിച്ചുകളുടെയും നടുവില്‍ നിന്നാണ് പലപ്പോഴും നീയെന്നെ സ്വതന്ത്രയാക്കുന്നത്. നീ പാടിത്തന്ന പാട്ടുകളെല്ലാം ഞാനെന്റെ ഹൃദയത്തില്‍ മുറുക്കെപ്പിടിച്ചു വെച്ചിട്ടുണ്ട്. ആരും കട്ടു കൊണ്ട് പോവാതെ തന്നെ.
നീയെന്നും എന്റെ അടുത്തുണ്ടാവുമെങ്കില്‍ എന്റെയെല്ലാ സങ്കടങ്ങളും നമ്മുടെ അരികില്‍ തന്നെ ഉരുകിത്തീരുമായിരുന്നു എന്റെ ഹൃദയം അതിലുറങ്ങി കിടക്കുന്ന സ്നേഹം മറ്റാര്‍ക്കും അത് നല്കാന്‍ എനിക്ക് കഴിയിലെന്ന സത്യം നിനക്ക് മാത്രമേ അറിയൂ.

ഞാനൊരിക്കലും നിന്നെ പ്രണയിച്ചിട്ടില്ല. പക്ഷെ ഇപ്പൊ ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങുന്നുണ്ട്. എനിയ്ക്ക്‌ അതറിയാന്‍ കഴിയുന്നുമുണ്ട്.

സ്നേഹം
ഗൌരി

6 comments:

  1. മനസ്സിലെ വാക്കുകളിലൂടെ പകർത്തുമ്പോൾ നല്ല ഭംഗി

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. പ്രണയം തുടങ്ങിയട്ടല്ലേയുള്ളൂ, അപ്പോള്‍ ഇനിയും പ്രണയക്കുറിപ്പുകള്‍ പ്രതീക്ഷിക്കാമല്ലോ.

    ReplyDelete
  4. "ഞാനൊരിക്കലും നിന്നെ പ്രണയിച്ചിട്ടില്ല. പക്ഷെ ഇപ്പൊ ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങുന്നുണ്ട്."

    ഗൌരീ......കവിതകളിങ്ങു പോരട്ടെ....ഇതുപോലുള്ള കുറിപ്പടികള്‍ ഞങ്ങള്‍ക്ക്‌ ബ്ളോഗ്ഗില്‌ വേറെ കിട്ടും. നല്ല കവിതകളെഴുതീര്‍ന്ന കുട്ട്യാ..പ്പൊ ങ്‌നെ ആയേ ഹയ്‌ ദെന്താ പ്പോ ങനേ... :):):)

    ReplyDelete
  5. പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും ;
    പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോടു ;നേതാവ് സ്വന്തം
    അണികളോട് ;അതിഥിയോടാതിഥേയന് ;മുതലാളിയോ
    പണിയെടുക്കും തൊഴിലാളിയോടു ;അവനാ സഖിയോട്‌ ;

    പ്രണയിനി നാഥനൊടൂ.....എല്ലാം വെറും ജല്പനങ്ങള്‍ !

    ReplyDelete