നിനക്ക് ,
ഇവിടെ ഇപ്പോള്‍ മഴ പെയ്തു കൊണ്ടിരിക്കുന്നു. ഓരോ മഴയും നിന്നെയാണ് എന്നില്ലെത്തിക്കുന്നത്. മഴയുടെ മണത്തിനു നിന്റെ സാമീപ്യം നല്കാന്‍ കഴിയുംമെന്നത് ഞാന്‍ അറിയുന്നത് ഇപ്പോഴാണ്; നീയെന്റെ അരികില്‍ ഇല്ലാത്ത ഈ മഴക്കാല രാത്രികളില്‍.
എഴുതണം എന്നത് ഒരിക്കല്‍ പോലും നമ്മള്‍ ചിന്തിക്കാത്ത കാര്യമായിരുന്നു. കോളേജിലെ ക്ലാസ് കഴിഞ്ഞ അവസാന ദിവസം എഴുതാം എന്ന് പറയാതെയാണ് നാം യാത്ര പറഞ്ഞത്. എന്നിട്ടും എനിക്ക് ആദ്യം വന്ന കത്ത് നിന്റെതാണ് എന്ന് ഞാന്‍ അറിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെയാവുന്നു. മഞ്ഞുരുകുന്ന മരം പെയ്യുന്ന ഓരോ പ്രഭാതങ്ങളും എനിക്ക് തരുന്നത് നിന്നെകുറിച്ചുള്ള ഓര്‍മകളാണ്.
ഇപ്പോള്‍ ഒരുപാടായി നമ്മള്‍ കണ്ടിട്ട് . എന്റെയും നിന്റെയും അക്ഷരങ്ങള്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ മുന്നിലെത്തിയിട്ടു. ഇവിടെ ഈ ഏകാന്തതയുടെ കൂട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അറിയുന്നു നിന്നെയെനിക്ക് വല്ലാതെ നഷ്ടപ്പെടുന്നുവെന്ന്. നഷ്ടങ്ങള്‍ക്കും നഷ്ടബന്ധങ്ങള്‍ക്കും ഇടയില്‍ നമ്മളും അന്യരായി കൊണ്ടിരിക്കയാണ്. പ്രണയം എന്നതിനെ എനിക്കൊരിക്കലും നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ എന്റെ മനസിലെ പ്രണയത്തിനു നിന്റെ മുഖമായിരുന്നു.
ഒരു പക്ഷെ ഇതെന്റെ അവസാനത്തെ എഴുത്താവും. ഇവിടെ ഈ പെയുന്ന മഴ ശരിക്കും എന്റെ ചോരയുടെ ചാറ്റല്‍ മഴയാണ്. കടം തരാന്‍ ആരും ഇല്ലാതെ ഒരു കടലാസുകുട എനിക്കും ലഭ്യമാവില്ല എന്ന തിരിച്ചറിവ് എന്റെ മനസിനെ ദുര്‍ബലയാക്കുന്നു.
മൗനമായി നിന്നപ്പോഴാണ് എന്റെ മനസ് വാചാലമായത്. അന്ന് നീയൊരിക്കല്‍ പോലും ചോദിച്ചില്ല എന്താണ് എന്റെ മൗനത്തിന്റെ കാരണമെന്ന്.
യാത്ര പറഞ്ഞു പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും എന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്. ഇവിടെ മഴകള്‍ നിറങ്ങള്‍ ആയും മഴവില്ലുകള്‍ ആയും പെയ്യുന്നു. കാലങ്ങള്‍ ഏറെയായി നമ്മള്‍ ഒരുമിച്ചു മഴ കണ്ടിട്ട്. ഇപ്പോഴും ഞാന്‍ ഒരു യാത്ര മനസ്സില്‍ കാണുന്നുണ്ട് . പണ്ട് നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ വെളുത്ത പുറങ്ങളിലേക്ക് അക്ഷരങ്ങളായി പുനര്‍ജനിക്കുന്ന ഒരു യാത്ര.
നീയെഴുതണം എനിക്ക് എത്രയും പെട്ടെന്ന്. മരിച്ചു പോവാത്ത നിന്റെയും എന്റെയും അക്ഷരങ്ങളിലൂടെ നമുക്ക് ജീവിക്കണം. പറഞ്ഞു തീരാത്ത കഥകളുടെയും എഴുതി തീരാത്ത കവിതകളുടെയും ഒരു വലിയ ലോകം നിനക്കായി ഞാന്‍ ഇവിടെ കാത്തു വെച്ചിട്ടുണ്ട്.
നീയറിയുന്നുവോ മഴയിവിടെ ഒരു നേര്‍ത്ത രേഖയായി രൂപാന്തരണം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. ഇനി വീണ്ടും അഗ്നി പൂക്കുന്ന പകലുകളുടെ ആവര്‍ത്തനം. അപ്പോഴേക്കും നിന്റെ കത്തുകള്‍ എന്നെയും തേടി യാത്ര ആരംഭിച്ചിട്ടുണ്ടാവും എന്ന തിരിച്ചറിവിലേക്ക് ഞാനും എത്താം.
സ്നേഹം
ഗൌരി
Hi em new on blogger. . plz tel me abt this.!!
ReplyDelete" നേര്‍ത്ത വിരലുകള്‍ കൊണ്ട്
ReplyDeleteആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..
This comment has been removed by the author.
ReplyDelete