Saturday, May 16, 2009

എന്‍റെ.


എനിക്ക് ഇഷ്ടമാണ് നിന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റയ്ക്കിരുപ്പിന്റെ താളങ്ങള്‍ അതെന്നില്‍ സംഗീതം പൊഴിച്ചപ്പോള്‍ നിന്‍റെ താളുകളില്‍ ആണ് ഞാന്‍ ജീവിച്ചിരുന്നത്. ഒരു പ്രണയം അതിന്‍റെ എല്ലാ സാധ്യതകളും നമുക്കിടയില്‍ മുള പൊട്ടിയിരുന്നു. പക്ഷെ എന്‍റെ ഭീരുത്വം... അതെന്നെ നിന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു... ഞാന്‍, എന്‍റെ ചിന്തകള്‍, ഞാന്‍ ഒരുപാടു പ്രണയിച്ച കഥാപാത്രങ്ങള്‍ .. ന്യൂട്ടണ്‍ ടെ ചലന നിയമങ്ങളില്‍ ആണ് ഞാനും നീയും വിശ്വസിക്കേണ്ടത്.. നമ്മളും യാത്ര തുടങ്ങേണ്ടിയിരിക്കുന്ന്നു...ഒളിയിടങ്ങള്‍ ഒരിക്കലും നമുക്കായി ജന്മം എടുക്കുന്നില്ല... എനിക്ക് അഭയം നീയാണ് ഞാന്‍ നിനക്ക് അതായി തീരുമ്പോള്‍.. സത്യമാണത്.... ഞാനും നീയും പങ്കു വെച്ച നിമിഷങ്ങളില്ലൂടെ എനിക്ക് കിട്ടിയ ശക്തികള്‍ അതെന്‍റെ ദൌര്‍ബല്യങ്ങളെ തുടച്ചു നീക്കുന്നു.. നമ്മുടെ പ്രണയം.. അതിനു പല ഭാവങ്ങള്‍ അതിന്ടെതായ ഭാവ വ്യത്യാസം .. അങ്ങനെ എപ്പോഴെന്നറിയില്ല പുറത്ത് ഇരുട്ട് വ്യാപിക്കുമ്പോള്‍ മനസില്ലേക്ക് വെളിച്ചം കയറി വരാന്‍ വേണ്ടി ഞാന്‍ നിന്നെ പ്രണയിക്കും ഇനിയുമിനിയും.... നിന്‍റെ കൈവിരലുകള്‍ എന്‍റെ കണ്ണ്‍ പീലികളോട് കഥകള്‍ പറയുന്ന കാലം... അന്ന് ഞാന്‍ നിന്റെതായിരിക്കും.

1 comment:

  1. പ്രണയം... തീവ്ര പ്രണയം....
    ന്തായാലും നല്ലതു വരട്ടെ..
    പ്രണയിച്ചാ മാത്രം പോരകെട്ടൊ....
    നല്ല കവിതകള്‍ക്കു വേണ്ടിയും ധ്യാനിക്കുക....

    ഭാവുകങ്ങള്‍

    ReplyDelete