
സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാന്‍
വേണ്ടി തന്നെ തന്നെ വിറ്റ ഒരമ്മ ...
ഭര്‍ത്താവിന്റെ ജീവനു വേണ്ടി
ഡോക്ടറുടെ കൂടെ പോയ ഭാര്യ..
മരുന്നിനു കാശില്ലാതെ
അച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന്‍ ...
സ്വന്തം കുഞ്ഞുങ്ങളെ കൊലപെടുതിയിട്ടു
അവരുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍
റേഡിയോ ഉറക്കെ തുറന്നു വെച്ച മറ്റൊരമ്മ ...
ഒരുമിച്ചു കളിച്ചു ചിരിച്ചു
ഒരേ ആദര്‍ശങ്ങള്‍ പങ്കു വെച്ച
സുഹൃത്തിന്റെ കളികള്‍ തീരാത്ത
മലച്ച കണ്ണ് ...
നാടകത്തില്‍ ജീവിച്ച മറ്റൊരു കൂടുകാരന്റെ
വിധിയുടെ അവസാനത്തെ നാടകം...
അമ്മേ..
ഇനി എന്താവും എന്നെയും
കാത്തിരിക്കുന്നത്?
( പ്രിയപ്പെട്ട ജോയല്‍ , അരുണ്‍ നിങ്ങള്‍ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ..)
No comments:
Post a Comment