ഒരു വാക്കിനിരു പുറവും
ഒരു കടത്തു തോണിയ്ക്കായ്
വലിയൊരു കാത്തിരിപ്പ്..
തുഴയറിയാ പുഴ
ആ വാക്കിനെ വിഴുങ്ങി
വെള്ളത്തില്‍ മുങ്ങിയും
പൊങ്ങിയും അത് നീന്തി..
കര പറ്റിയപ്പോള്‍ പലരും
അതിനെ കടമെടുത്തു.
കടം കൊണ്ടവര്‍ വില പോലും
നോക്കാതെ തൂക്കിവിറ്റു...
ഒരു മുഷിഞ്ഞ വീഞ്ഞപെട്ടിയില്‍
കിടന്നു തുരുമ്പെടുത്തു.
ഒരിക്കലും മിണ്ടാതെ...
ജീര്‍ണിച്ചു മരിക്കാന്‍ കൊതിച്ചു....
അപ്പോളും അക്കരെ കടക്കാന്‍
ആള്‍ക്കാര്‍ വാക്കിനെയും കാത്തിരിന്നു.....
എന്തൊ എനിക്കെ ഈ ബ്ളൊഗ്ഗിലെ എല്ലാ കവിതയും നന്നെ ഇഷ്ടപ്പെട്ടു... ഒരു ലിങ്ക് ഞാനിടുന്നുണ്ട് ണ്റ്റെ ബ്ളോഗ്ഗില്‍ ഇതിണ്റ്റെ... ന്താ... ?
ReplyDeleteഭാവന, ആശയം രണ്ടും നന്ന്!
ReplyDeleteyou r so special..
ReplyDeleteതുടക്കം ചുള്ളിക്കാടിനെ ഒന്നു തൊട്ടപോലെ...പിന്നെ ഒരൊഴുക്ക്.....വളരെ നന്നായിരിക്കുന്നു
ReplyDeleteithenikk vallathe ishtappettu....bhavukangal...
ReplyDelete